Connect with us

Culture

ഹിന്ദി ഹൃദയഭൂമിയില്‍ ആവേശമായി യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച്

Published

on


ലുഖ്മാന്‍ മമ്പാട്
ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി വാഴ്ച്ചയില്‍ രാജ്യം സാക്ഷ്യം വഹിച്ച നീതി നിഷേധങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, അഴിമതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച് ഇരമ്പിയത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്ത നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിനെതിരെയുള്ള യുവജന പ്രതിഷേധമായി ജസ്റ്റിസ് മാര്‍ച്ച് മാറി.

ആള്‍ക്കൂട്ട ഭീകരതയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും, നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകരും ജസ്റ്റിസ് മാര്‍ച്ചില്‍ അണിനിരന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഡല്‍ഹി നഗരത്തില്‍ എഴുതിച്ചേര്‍ത്ത് മുസ്ലിം യൂത്ത് ലീഗിന്റെ സമര ചരിത്രത്തിലെ ഉജ്ജ്വല ഏടാണ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബില്‍ ഗഫാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ്, മണിപ്പുര്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുര്‍റം അനീസ് ഉമര്‍, കൗസര്‍ ഹയാത് ഖാന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ: വി കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി (ആഗ്ര ) മുഹമ്മദ് ആരിഫ് (യു.പി ) സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ സജജാദ് അക്തര്‍ (ബീഹാര്‍) യൂത്ത് ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, സെക്രട്ടറി അതീബ് ഖാന്‍, വനിതാ ലീഗ് ദേശീയ പ്രസിഡണ്ട് തഷ്രീഫ് ജഹാന്‍, മുസ്ലിം ലീഗ് യു.പി സംസ്ഥാന പ്രസിഡണ്ട് മതീന്‍ ഖാന്‍, പഞ്ചാബ് പ്രസിഡണ്ട് മുഹമ്മദ് തിണ്ട്, ഡല്‍ഹി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇമ്രാന്‍ ഐ ജാസ്, യൂത്ത് ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് ഇമ്രാന്‍ അഷ്‌റഫി, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസഹറുദീന്‍ ചൗധരി, ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, ആസാം സംസ്ഥാന പ്രസിഡണ്ട് റജാഉല്‍ കരിം ഡല്‍ഹി യൂത്ത് ലീഗ് പ്രസിഡണ്ട് മുദസ്സിര്‍ ഉല്‍ ഹഖ്, ജനറല്‍ സെക്രട്ടറി ഷെഹസാദ് അബ്ബാസി, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ: ഹാരിസ് ബീരാന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലിം, സയ്യിദ് മര്‍സൂഖ് തങ്ങള്‍, റഹ്മത്ത് നദവി, പി ളംറത്ത്, അഡ്വ: എ.വി അന്‍വര്‍, അഡ്വ: കെ.എം ഹനീഫ, യൂസുഫ് പടനിലം, ഷിബു മീരാന്‍, അഡ്വ: വി.കെ റഫീഖ്, സിദ്ധിഖ് തങ്ങള്‍, മുഹമ്മദലി ബാബു, റഷീദ് ഹാജി, നിസാര്‍ ചെളേരി ,സമാന്‍ കതിരൂര്‍ ,ഡല്‍ഹി കെ.എം.സി.സി നേതാക്കളായ സലില്‍ ചെമ്പയില്‍, ഖാലിദ് റഹ്മാന്‍എന്നിവര്‍ നേതൃത്വം നല്‍കി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending