india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

By webdesk18

April 20, 2025

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.