മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വനംകൊളളയല്ല നടന്നത്. വനഭൂമിയിലെ മരമല്ല മുറിച്ചതെന്നും സര്‍ക്കാര്‍. സംസ്ഥാന ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി നിവാസിയായ പുരുഷോത്തമന്‍ ആണ് ഹര്‍ജി നല്‍കിയത്.