മൂവാറ്റുപുഴ: കനത്ത മഴയില്‍ വെള്ളം കയറിയ മൂവാറ്റുപുഴ ബസ് സ്റ്റാന്റില്‍ അമ്പതിലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ബസ് സ്റ്റാന്റിലെ കെട്ടിടത്തിനു മുകളിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് വിവരം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങികിടക്കുന്നത്.