Connect with us

kerala

പൊലീസ് അറസ്റ്റ് ചെയ്ത ജയിലിലിട്ട മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക

മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക.

ജാമ്യം ലഭിച്ചവര്‍

Published

on

സേവ് കേരള മാര്‍ച്ചിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ജയിലിലിട്ട മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക.

 

മലപ്പുറം

1.ഷബീര്‍ മാഞ്ഞബ്ര അങ്ങാടിപുറം മങ്കട
2. നൗഫല്‍ കുറുവ, മങ്കട
3.മുസ്ഥഫ മുത്തു തവനൂര്‍
4. ജമാല്‍ വെട്ടം തിരൂര്‍
5. സകീര്‍ വെട്ടം തിരൂര്‍
6. ഗജ നൗഷാദ് പരപ്പനങ്ങാടി
7. മുഹമ്മദ് അഫ്‌ലഹ് അരീക്കോട്
8. ആസില്‍ പാണ്ടിക്കാട് മഞ്ചേരി
9 ബാസിത് പാണ്ടിക്കാട് മഞ്ചേരി
10. മുഹമ്മദ് ഷാഫി ചേലേമ്പ്ര വള്ളിക്കുന്ന്
11. ഷരീഫ് മുടിക്കോട് മലപ്പുറം
12. മുഹമ്മദ് അഫ്ഷാന്‍ ആലംകോട്
13.സ്വാദിഖ് അമീന്‍ കൊണ്ടോട്ടി
14. മുബഷീര്‍ ജഗ ഓമാനൂര്‍ കൊണ്ടോട്ടി
15. ഷുഹൈബ് മൊറയൂര്‍ കൊണ്ടോട്ടി
16. റാഫി ചെറുകാവ് കൊണ്ടോട്ടി

കൊല്ലം

17. അസ്‌ലം ചവറ കൊല്ലം
18. അജ്മല്‍ ചവറ കൊല്ലം
19.നിഷാദ് കരുണാഗപ്പള്ളി കൊല്ലം

പാലക്കാട്

20. അബു താഹിര്‍ തൃത്താല പാലക്കാട്
21. ഉമര്‍ ചോലശേരി തച്ചനാട്ടുകര പാലക്കാട് .

കോഴിക്കോട്

22. അഫ്‌നാസ് ചോറോട് കോഴിക്കോട്
23. റാഫി കൊടുവള്ളി

ഇടുക്കി

24. അമാന്‍ പള്ളിക്കര ഇടുക്കി.

കാസറഗോഡ്
25: റഫീഖ് കേളോട്ട് കാസറഗോഡ്

കണ്ണൂര്‍

26: എന്‍.അബൂബക്കര്‍ സിദ്ദീഖ് കണ്ണൂര്‍
27: അഫ്‌സല്‍ മട്ടന്നൂര്‍
28: ശുഹൈബ് സി.പി കണ്ണൂര്‍

 

kerala

പാനൂര്‍ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

Published

on

കണ്ണൂരിലെ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്. സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

വടകരയില്‍ നിന്ന് പാനൂരില്‍ ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്. മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

പാനൂരില്‍ നിര്‍മാണത്തിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്റ്റീല്‍ ബോംബുകളടക്കം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തും ബോംബ് സക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനു​ഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.

Continue Reading

kerala

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിക്ക് മോചനം; കേരളത്തില്‍ തിരിച്ചെത്തി

കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്.

Published

on

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസയെ ജോസഫ് മോചിപ്പു. ആന്‍ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്‍ ടെസയുടെ മടങ്ങിവരവ് സുഗമമാക്കി. കപ്പലില്‍ കുടുങ്ങിയ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ആനിനെ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.

തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ. പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എംഎസ്‌സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു.

ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇറാന്‍ കമാന്‍ഡോകള്‍ ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്.

Continue Reading

kerala

‘വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും’; ഷാഫി പറമ്പിൽ

എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പില്‍

Published

on

തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

എവിടെയാണ് താന്‍ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. വ്യക്തിഹത്യ നടത്തില്ലെന്നും അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളര്‍ന്നുവന്ന ആളല്ല താന്‍. ആര്‍ക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്.

15 വര്‍ഷമായി നവമാധ്യമങ്ങളില്‍ ഇടപെടുന്ന ആളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക് പേജ് ആര്‍ക്കും പരിശോധിക്കാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

Continue Reading

Trending