X

മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമത്തിന് മതേതര കേരളത്തിന്റെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: ഇ.അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനാദരവിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മതേതര കേരളം ഒറ്റമനസ്സോടെ അണിനിരന്നു. തീന്‍മേശയില്‍ നിന്നും മരണക്കിടക്കയിലേക്ക് കടന്നെത്തിയ ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ അണയാത്ത അഗ്നിജ്വാലകള്‍ കൊളുത്തിയാണ് സംഗമം സമാപിച്ചത്. ജനാധിപത്യ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ച് കേന്ദ്ര ഭരണകൂടം ഇ.അഹമ്മദിനോട് നടത്തിയ ഫാസിസ്റ്റ് ക്രൂരത പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മായാത്ത കളങ്കമായി ശേഷിക്കുമെന്ന് പ്രതിഷേധ സംഗമം ഓര്‍മ്മിപ്പിച്ചു. ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരിക നായകരും പങ്കെടുത്ത പ്രതിഷേധ സംഗമം ഫാസിസത്തിനെതിരായ മതേതര കേരളത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയായി.
പ്രതിഷേധ സംഗമത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍, സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ, ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ള, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, കവി മുരുകന്‍ കാട്ടാക്കട, സംവിധായകന്‍ എം.എ നിഷാദ്, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് അനൂപ് ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ കെ.എസ് ശബരീനാഥ്, പി.കെ അബ്ദുറബ്ബ്, അഡ്വ.എന്‍.ഷംസുദ്ദീന്‍, അഡ്വ.എം ഉമ്മര്‍, വി.എസ് ശിവകുമാര്‍, പി. ഉബൈദുല്ല, എം.വിന്‍സന്റ്, പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സി.മോയീന്‍കുട്ടി, അഡ്വ.പി.എം.എ സലാം, പി.എച്ച് അബ്ദുസ്സലാം ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, പന്തളം സുധാകരന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപള്ളി റഷീദ്, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, പി.എം സാദിഖലി, സി.കെ സുബൈര്‍, യു.സി രാമന്‍, എം.പി നവാസ്, അബ്ദുറഹിമാന്‍ കല്ലായി, പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ നജീബ് കാന്തപുരം, അഡ്വ.സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.ഇസ്മയില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, ജില്ലാ പ്രസിഡണ്ട് ഡി.നൗഷാദ്, ജനറല്‍ സെക്രട്ടറി ഷഹീര്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ നടന്ന പ്രതിഷേധ സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറു കണക്കിന് പേര്‍ പങ്കെടുത്തു.

chandrika: