Connect with us

Video Stories

പന്നി പ്രയോഗം: കൈകൂപ്പി മാപ്പിരന്ന് എന്‍. ഗോപാലകൃഷ്ണന്‍

Published

on

മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ നേതാവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ മാപ്പു പറഞ്ഞ് രംഗത്ത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിരുന്നു.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇയാളുടെ മാപ്പപേക്ഷ. തന്റെ പഴയ പ്രസംഗം ചിലര്‍ വിഡിയോയാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

“മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ അവിടെ ഉണ്ടാവാന്‍ കാരണം പന്നി പ്രസവിക്കുന്നമാതിരി ഓരോവീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വെച്ചുകൊണ്ട്. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച് പറയുന്നത്.- എന്നിങ്ങനെയായിരുന്നു ഇയാളുടെ പ്രസംഗം. ഇതിനെതിരെ സോഷ്യല്‍മീഡിയയിലടക്കം കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ആദ്യ വിഡിയോയില്‍ സഭ്യമല്ലാത്ത പദങ്ങളുപയോഗിച്ച് പ്രസംഗിച്ച ഇയാള്‍ രണ്ടാമത്തെ വിഡിയോയില്‍ സൂക്ഷിച്ചാണ് ഓരോ പദങ്ങളും ഉപയോഗിച്ചിരിക്കുന്നത്. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പ്രശംസിക്കുന്നുമുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പൊലീസ് കടുത്ത നടപടിക്ക് മുതിരുമോ എന്ന ഭയമാണ് തിരുത്തലിന് കാരണമെന്നാണ് സൂചന.

https://www.youtube.com/watch?v=csuaEaJ3Hfk

Continue Reading
Advertisement
1 Comment

1 Comment

  1. Jose k mathew

    October 18, 2016 at 15:42

    ഒരു ക്രിസ്റ്റ്യന്‍ കോളേജില്‍ പ്രസംഗിക്കാന്‍ ഈ കോവാലനെ വിളിച്ചപ്പോള്‍ ആ മാനേജ്മെന്റിന്റെ ഒരു ബിഷപ്പ് ഗോപാലകൃഷ്ണാ എന്നു സംബോധന ചെയ്തപ്പോള്‍ ടിയാനോട് ഈ കോവാലന്‍ തന്നെ ഡോക്ടര്‍ എന്നോ സാര്‍ എന്നോ വിളിക്കണമെന്ന് നാടുതോറും പ്രസംഗിച്ചു നടന്ന കോവാലാ ഇപ്പോ പട്ടീടെ പോലും വിലകല്പിക്കാതെ നിന്നെ അപഹസിപ്പിക്കുമ്പോള്‍ നീ ആരായിത്തീരുന്നു എന്നൊരു ചിന്തനം നല്ലതാ!!

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending