Connect with us

Culture

നാഗാലാന്റ് തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍

Published

on

ദിയാംപൂര്‍: നാഗാലാന്റ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍. ആര്‍.എസ്.എസ് പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ 2015-17 കാലയളവിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൊടിയ പീഡനത്തിന് ഇരയായതെന്നും ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ നാഗാലാന്റിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍. 1500ലധികം ഇടവകകള്‍ക്ക് കഴീലായി അഞ്ചുലക്ഷത്തിലധികം ബാപ്റ്റിസ്റ്റ് സഭാ അനുയായികളുണ്ട്.

ഇതാദ്യമായാണ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്.
ഹിന്ദുത്വ ശക്തികളുടെ നീക്കങ്ങളെ കാണാതിരിക്കാനാവില്ല. ആര്‍.എസ്.എസ് പിന്തുണയോടെ ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കൊടിയ പീഡനമാണ്. ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള സഭാ വിശ്വാസികള്‍ പണത്തിനോ വികസനത്തിനോ വേണ്ടി ക്രൈസ്തവ മൂല്യങ്ങള്‍ അടിയറ വെക്കരുതെന്നും ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ പുറത്തിറക്കിയ കത്തില്‍ ആഹ്വാനം ചെയ്യുന്നു.

രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്തല്ല ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് സഭാ നേതൃത്വം പിന്നീട് പ്രതികരിച്ചു. അസമില്‍ അടുത്തിടെ നടന്ന ആര്‍.എസ്.എസ് സമ്മേളനം ഉന്നമിടുന്നത് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ക്രൈസ്തവ മേധാവിത്വമുള്ള സംസ്ഥാനങ്ങളെയാണ്. മേഘാലയ, നാഗാലാന്റ്, മിസോറാം സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രകമ്പനങ്ങള്‍ പ്രകടമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജ്ജിച്ചു വരുന്നതിനിടെയാണ് ക്രൈസ്തവ സഭ പ്രത്യക്ഷ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Art

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Continue Reading

Film

‘മമ്മൂട്ടിയെ ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ഇതൊന്നും പുള്ളിയെ ബാധിക്കില്ല’; ആസിഫ് അലി

സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്.

Published

on

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാത്തവരാണ് മമ്മൂട്ടിയ്ക്ക് എതിരെ ഒളിച്ചിരുന്ന് കല്ലെറിയുന്നതെന്ന് ആസിഫ് പറഞ്ഞു. മമ്മൂട്ടി ഒരിക്കലും ഇത്തരം പ്രചരണങ്ങളെ കാര്യമായി എടുക്കുകയോ അതേപറ്റി ആലോചിക്കുകയോ പോലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ആസിഫ് പറഞ്ഞു. ‘തലവന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

‘നമ്മള്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീല്‍ ചെയ്യാതെ കുറേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനെക്കാള്‍ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മള്‍ അതിനെ പറ്റി കേള്‍ക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല’ എന്നാണ് ആസിഫ് അലി പറഞ്ഞത്.

മെയ് 24നാണ് തലവന്‍ തിയേറ്ററുകളിലെത്തുന്നത്. 2 വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളില്‍ എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

Continue Reading

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Trending