Connect with us

kerala

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

ഏക പ്രതിയായ കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്.

Published

on

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. കേസിലെ ഏക പ്രതിയായ കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്.

പിതാവിനോടുള്ള വിരോധം ആണ് കൊലപാതക കാരണം എന്നും കേദലിനു മാനസിക പ്രശ്‌നമില്ലെന്നും വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല്‍ സ്വീകരിച്ചത്. ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.

2017 ഏപ്രില്‍ 9നാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.

kerala

ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്.

2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.

Continue Reading

kerala

പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്

ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് 11432 വോട്ടിന് വിജയിച്ചു

Published

on

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ജന്മനാടായ പോത്തുകല്ലില്‍ പോലും ഭൂരിപക്ഷം നേടാനായില്ല,. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയടക്കമുള്ളവരുടെ കമന്റ്.
ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചതെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 19,000ത്തിലേറെ വോട്ട് നേടിയാണ് അന്‍വര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading

kerala

കൈപിടിച്ച് നിലമ്പൂര്‍; ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം

11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം. 11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയും ലീഡ് നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. നിലമ്പൂര്‍ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഷൗക്കത്ത് മുന്നേറ്റം നടത്തി.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

Continue Reading

Trending