ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണവുമായാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.

2013 ല്‍ ആദിത്യ ബിര്‍ളയുടെ ഡല്‍ഹി ഓഫീസില്‍ സി.ബി.െഎ നടത്തിയ റെയ്ഡില്‍ 25 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തിയിരുന്നു. ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ലാപ്പ് ടോപ്പില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ സി.ബി..െഎക്ക് ലഭിച്ചിരുന്നെന്നും കെജ്‌രിവാള്‍ തെളിവു സഹിതം ആരോപിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണമിടപാടില്‍ പുറത്തുവരുന്നതെന്നും, രേഖകള്‍ പുറത്തുകാട്ടി കെജ്‌രിവാള്‍ ആരോപിച്ചു.