X

ഇന്ത്യയില്‍ തനിക്ക് വ്യവസായശാലകള്‍ ഇല്ലെന്ന് നവാസ് ഷെരീഫ്

ലാഹോര്‍: കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യയില്‍ വസ്തുവകകളും വ്യവസായശാലകളുമുണ്ടെന്ന ആരോപണം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിഷേധിച്ചു. പാകിസ്താനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് നവാസ് ഷെരീഫും കുടുംബവും രംഗത്തുവന്നത്. 2015ലാണ് ഇമ്രാന്‍ ഖാന്‍ ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഉറി ഭീകരാക്രമമണത്തില്‍ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് വീണ്ടും ചര്‍ച്ചാവിഷയമായതോടെയാണ് വിശദീകരണവുമായി ഷെരീഫ് തന്നെ നേരിട്ടെത്തിയത്.
ഇന്ത്യന്‍ വ്യവസായശാലകളില്‍നിന്ന് പാക് പ്രധാനമന്ത്രിക്ക് ആറു കോടി ഡോളറിന്റെ വരുമാനമുണ്ടെന്നും പുതിയ രണ്ട് പഞ്ചസാര മില്ലുകള്‍ കൂടി രാജ്യത്ത് തുറക്കാന്‍ പോകുന്നുവെന്നും അവാമി തെഹ്‌രീകെ ചെയര്‍മാന്‍ താഹിറുല്‍ ക്വാദ്രിയും അടുത്തിടെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഷെരീഫ് കുടുംബത്തിന് ഇന്ത്യയില്‍ വ്യവസാശാലകള്‍ ഇല്ലെന്നും ലോകത്തെവിടെയും ഇന്ത്യന്‍ പങ്കാളിതത്തത്തില്‍ വ്യവസായം നടത്തുന്നില്ലെന്നും പ്രധാമന്ത്രിയുടെ മകന്‍ ഹുസൈന്‍ നവാസും പ്രതികരിച്ചു.

Web Desk: