ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ചയാണ് വള്ളംകളി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ കുട്ടനാടുള്‍പ്പെടെ ആലപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെയാണ് നടപടി. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും വള്ളംകളി മാറ്റിവെക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു.