ന്യൂയോര്‍ക്ക്: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തിയതിന്റെ സ്മാരക ഫലകം ലേലത്തില്‍ വിറ്റു. നീല്‍ ആംസ്‌ട്രോങിന്റെ ശേഖരത്തിലുള്ള ഫലകമാണ് വിറ്റത്.

4.68 ലക്ഷം ഡോളറിനാണ് (ഏകദേശം 3.41 കോടി രൂപ) വിറ്റത്. ചന്ദ്രനിലിറങ്ങിയ അപ്പോളോ 11-ന്റെ രൂപം സ്റ്റീലില്‍ ആലേഖനം ചെയ്തതാണ് ഫലകം.

ഇതിനൊപ്പം ചന്ദ്രനിലേക്ക് കൊണ്ടു പോയ യു.എസ് പതാകയും ലേലം ചെയ്തു. 2.75 ലക്ഷം ഡോളറിനാണ് പതാക ലേലം ചെയ്തത്.