മലപ്പുറം: ചങ്ങരംകുളം, പൊന്നാനി സബ് ട്രഷറികളിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ.സന്തോഷാണ് അറസ്റ്റിലായത്.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

സംഭവം പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു. സന്തോഷിനെ കൂടാതെ സബ് ട്രഷറി ഓഫീസര്‍ സന്ധ്യ പി നായരും അക്കൗണ്ടന്റ് മന്‍സൂര്‍ അലിയും പ്രതിപട്ടികയിലുണ്ട്. എന്നാല്‍ ഇവര്‍ രണ്ടുപേര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണെന്നും സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.