Connect with us

main stories

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ

പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു

Published

on

കഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു.അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്ക് പിന്നാലെയാണ് ഒലിയുടെ തീരുമാനം. ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ രംഗത്തുവന്നിരുന്നു. 2017ലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നേപ്പാളില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്.

രാഷ്ട്രപതി ഭവനില്‍ നേരിട്ടെത്തിയാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഒലി നല്‍കിയത്. അതേസമയം, ഒലിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നടപടി ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധാവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു.

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Continue Reading

kerala

പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്

ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

Published

on

തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന്‍ മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്‌കാരം. സംഭവസമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.

Continue Reading

kerala

ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം

Published

on

തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്‍. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.

Continue Reading

Trending