മുംബൈ: വനിതാ പൊലീസിന് കൈക്കൂലി നല്‍കുന്ന വിഡിയോ വൈറല്‍. മുംബൈയിലെ സായി ചൗക്കില്‍ നിന്നുള്ളതാണ് വിഡിയോ. പണം നേരിട്ട് നല്‍കുന്നതിന് പകരം ഒരു സ്ത്രീ പൊലീസിന്റെ പോക്കറ്റില്‍ വയ്ക്കുന്നതാണ് വിഡിയോയില്‍. ഇതിന് ശേഷം പൊലീസ് തലയാട്ടുന്നതും വിഡിയോയില്‍ കാണാം. വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്.

മുപ്പത് സെക്കന്റോളം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൂഗിള്‍ പേയല്ല, ഫോണ്‍ പേയല്ല, നേരിട്ട് പോക്കറ്റിലേയ്ക്ക് പണമെന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങളുണ്ട്. ഫെബ്രുവരിയില്‍ കൈക്കൂലി വാങ്ങുന്ന മറ്റൊരു പൊലീസിന്റെ വിഡിയോയും വൈറലായിരുന്നു