Connect with us

More

ബി.ജെ.പി സര്‍ക്കാറിന് സുപ്രിം കോടതിയുടെ പ്രഹരം: ഗോവയിലെ ഖനികളുടെ ലൈസന്‍സ് റദ്ദാക്കി

Published

on

 

ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി.ജെ.പി സര്‍ക്കാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ലൈസന്‍സുകള്‍ റദ്ദ് ചെയ്തത്.

ഖനന കമ്പനികള്‍ക്ക് ചട്ടങ്ങള്‍ മറികടന്നാണ് പുതിയ അനുമതി നല്‍കിയതെന്ന് കണ്ടെത്തിയ കോടതി വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിയമലംഘനം നടത്തി ഖനനം നടത്തിയതിന് പാട്ടക്കാരില്‍നിന്ന് പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴ കണക്കുകൂട്ടാനായി അന്വേഷണസംഘത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള നിയമവും കോടതിയുടെ മുന്‍ ഉത്തരവും മറികടന്നാണ് സംസ്ഥാനസര്‍ക്കാര്‍ പാട്ടംനല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നിയമങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ 20 വര്‍ഷത്തേക്ക് ലൈസന്‍സുകള്‍ അനുവദിച്ചതെന്ന ഗോവ ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

kerala

മുസ്‌ലിം യൂത്ത് ലീഗ് നീതി ജാഥ പ്രതിഷേധമിരമ്പി

Published

on

കോഴിക്കോട് : 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി വേണം. എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ
നീതി ജാഥ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നീതി ജാഥയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ അണിനിരന്നു.
ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ ഷിജിത്ത് ഖാൻ സ്വാഗതവും ട്രഷറർ കെഎംഎ റഷീദ് നന്ദിയും പറഞ്ഞു. അഡ്വ. പി.കെ ഫിറോസ്,  അഡ്വ. വി.കെ ഫൈസൽ ബാബു , ഉമ്മർ പാണ്ടികാശാല,
എം എ റസാഖ് മാസ്റ്റർ,  ടി ടി ഇസ്മായിൽ, ടി പി അഷ്‌റഫലി, എന്നിവർ സംസാരിച്ചു.
എൻ സി അബൂബക്കർ, ആഷിഖ് ചെലവൂർ, കെ.കെ നവാസ്, സി കെ ഷാക്കിർ, സാജിദ് നടുവണ്ണൂർ, പി.ജി മുഹമ്മദ്, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് ,കെടി റഊഫ്,
ശാക്കിർ പറയിൽ , അർശുൽ അഹമ്മദ്, സി ഷക്കീർ, സഫറി വെളളയിൽ, സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ്  ,എസ് വി ഷൗലിഖ്, ഷഫീഖ് അരക്കിണർ, സയ്യിദ് അലി തങ്ങൾ,, സയ്ദ് ഫസൽ എം ടി, എം പി ഷാജഹാൻ, ഒ എം നൗഷാദ്, ഷുഹൈബ് കുന്നത്ത്, സി സിറാജ്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ സംബന്ധിച്ചു.

Continue Reading

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

crime

ഭിന്നശേഷിക്കാരിയുടെ കൊലപാതകം: ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published

on

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

Trending