Connect with us

india

വിദ്വേഷ പ്രചരണം ‘സ്റ്റാറ്റസിന്’ ചേര്‍ന്നതല്ല; പുതിയ ഫീച്ചര്‍ പണിപ്പുരയില്‍ വാട്‌സ്ആപ്പ്

പണിപ്പുരയിലെ പണി കഴിഞ്ഞാല്‍ ഉടന്‍ ഫീച്ചര്‍ ജനങ്ങളിലെത്തും

Published

on

സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് പറയാന്‍ വരട്ടെ. ജനകീയ ആപ്പായ വാട്‌സ്ആപ്പ് അക്കാര്യത്തില്‍ അല്‍പം നിര്‍ബന്ധബുദ്ധിയാണ്. കോണ്‍ടാക്ട് ലിസ്റ്റിലുള്ള എല്ലാവരിലേക്കുമായി എത്തേണ്ട ഏത് കാര്യവും ഇന്ന് പലരും വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് അറിയിക്കുന്നത്. ഓരോരുത്തരെയും അറിയിക്കുന്നതിനേക്കാള്‍ എളുപ്പവും അതാണ്.

മുമ്പ് ഗ്രൂപ്പുകളിലൂടെ വിദ്വഷ സന്ദേശങ്ങള്‍ അയക്കുന്നവരെ നിയന്ത്രിക്കാന്‍ ഗ്രൂപ്പില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ് നേരത്തേ നല്‍കിയിരുന്നു. പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലാണ്. ഇവിടെയും അസഭ്യ സന്ദേശങ്ങള്‍ കൈമാറാന്‍ സ്റ്റാറ്റസിനെ ഉപയോഗിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓപ്ഷന്‍ നല്‍കുകയാണ് വാട്‌സ്ആപ്പ്. പണിപ്പുരയിലെ പണി കഴിഞ്ഞാല്‍ ഉടന്‍ ഫീച്ചര്‍ ജനങ്ങളിലെത്തും. ഇതിലൂടെ വിദ്വേഷം നിറഞ്ഞതും, അശ്ലീലവും, ആക്രമണം പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റാറ്റസുകള്‍ യൂസര്‍മാര്‍ക്ക് വാട്‌സ്ആപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും വാട്ട്‌സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാന്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. നിലവില്‍ വാട്‌സ്ആപ്പിന്റെ ഡെസ്‌കടോപ്പ് വേര്‍ഷനില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍, ഭാവിയില്‍ അപ്‌ഡേറ്റ് വഴി യൂസര്‍മാരിലേക്ക് എത്തും.

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending