Connect with us

Health

നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്.

Published

on

നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടര്‍ന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു.

റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്‍ ഡാനിഷ് മരിച്ചത്. ആസ്‌ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി എത്തിക്കാനിരിക്കെയാണ് മരണം.

പുതിയ റൂട്ട് മാപ്പ്:

ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസില്‍ കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍.
ജൂലൈ 12 രാവിലം 7.50 ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന്‍ ക്ലിനിക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഒട്ടോയില്‍ വീട്ടിലേക്ക്
ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റല്‍: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒ.പി (9.50-10.15), കാന്റീന്‍ (10.15-10.30)
ജൂലൈ 14 വീട്ടില്‍

ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 – 6.20), ആംബുലന്‍സ് (6.20 pm), മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 pm -8.10 pm), എം.ആര്‍.ഐ മുറി (8.10 pm -8.50 pm), എമര്‍ജന്‍സി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആര്‍.ഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതല്‍- ജൂലൈ 19 വൈകുന്നേരം 5.30 വരെ)
ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍ , കോഴിക്കോട്.

കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കും.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.

വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തേ​ടിയുള്ള പരിശോധനകൾ ആ​രോ​ഗ്യ വ​കു​പ്പ് ഇന്നും തുടരും. ​​ഞാ​യ​റാ​ഴ്ച പ്ര​​​ത്യേ​ക സം​ഘം കു​ട്ടി പോ​യ ഇ​ട​ങ്ങ​ളെ​ല്ലാം പ​രി​​ശോ​ധി​ച്ചിരുന്നു. കൂ​ട്ടു​കാ​രി​ൽ​നി​ന്നും വീ​ട്ടു​കാ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​റ​വി​ടം ക​​ണ്ടെ​ത്താ​നാ​യി ശ്ര​മി​ക്കു​ന്ന​ത്. നി​പ സ്ഥി​രീ​ക​രി​ച്ച​ സ​മ​യ​ത്ത്​ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ എ​ന്തെ​ല്ലാം പ​ഴ​ങ്ങ​ളാ​ണ്​ പു​റ​ത്തു​നി​ന്ന്​ ക​ഴി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. നാ​ട്ടി​ലെ മ​ര​ത്തി​ൽ​നി​ന്ന്​ കു​ട്ടി അ​മ്പ​ഴ​ങ്ങ ക​ഴി​ച്ച​താ​യി മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ പ്ര​ദേ​ശ​ത്തി​ന്‍റെ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ​ വ​വ്വാ​ലു​ക​ൾ വ​രാ​റു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന.

അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്‍റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച വൈ​കീ​ട്ട് 7.30ഓ​ടെ ഒ​ടോ​മ്പ​റ്റ പ​ഴ​യ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നിൽ ഖബറടക്കി.

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending