അഷ്റഫ് വേങ്ങാട്ട്

റിയാദ്- ഈദിന്റെ അവധിയില്‍ ദമാമില്‍ നിന്ന് അബഹയിയിലെ ഖമീസ് മുശൈതിലെക്ക് പോയി തിരിച്ചുവരികയായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ വലിയപീടിയേക്കല്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ബിഷ റോഡില്‍ അല്‍ റൈന്‍ എന്ന സ്ഥലത്ത് വെച്ച് ഇന്ന് രാവിലെ ആറ് മണിയോടെ എതിരെ വന്ന മറ്റൊരു കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു.രണ്ട് പേരും തല്‍ക്ഷണം മരിച്ചു . മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന അമ്മാവന്റെ മകന്‍ തെയ്യാല സ്വദേശി ഷക്കീല്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു.