india
തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവിനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്
ബിജെപി രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുന്നു എന്നും തൃണമൂട് ആരോപിച്ചു.
ന്യുഡൽഹി : മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്വീറ്റ് ചെയ്തതിന് പാർട്ടി വക്താവ് സാകേത് ഗോഖലെയെ ഗുജറാത് പോലീസ് അറസ്റ്റ് ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ്.
ബിജെപി രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുന്നു എന്നും തൃണമൂട് ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഡൽഹിയിൽനിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് വിമാനം കയറിയപ്പോഴാണ് അദ്ദേഹത്തെ ഗുജറാത്ത് പോലീസ് കൊണ്ടുപോയത്. ഈ വിവരം പാർട്ടിയുടെ മുതിർന്ന നേതാവ് ഡെരിക് ഒബ്രെയിൻ ഓപ്പറേറ്റ് ചെയ്തു.
TMC national spokesperson @SaketGokhale arrested by Gujarat Police.
Saket took a 9pm flight from New Delhi to Jaipur on Mon. When he landed, Gujarat Police was at the airport in Rajasthan waiting for him and picked him up. 1/3
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) December 6, 2022
india
കശ്മീര്‍ താഴ്‌വരയില്‍ കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില
മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്‌നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില്‍ 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില്‍ 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.
india
മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്
. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.
ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന്‍ ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
india
വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍
ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്‌നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

