ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായ ZyCoV-D  ക്ക്‌ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി  ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിയ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു.

18 വയസ്സുവരെയുള്ള കുട്ടികളിലും വാക്‌സിന്റെ പരീക്ഷണം നടക്കുന്നുണ്ട്. വാക്‌സിന്‍ കുട്ടികള്‍ക്കും
നല്‍കാന്‍ സാധിക്കുമെന്നും. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അടുത്താഴ്ച തന്നെ വാക്‌സിന്‍ വിപ
ണിയിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.