Connect with us

india

ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം

Published

on

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പകര്‍ച്ച വ്യാധി നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ബ്ലാക് ഫംഗസ് പരിശോധന, ചികിത്സ, രോഗീ പരിചരണം എന്നിവ പാടുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
രാജ്യത്ത് ബ്ലാക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് രോഗബാധിതരിലോ കോവിഡ് മുക്തരിലോ ആണ് നിലവില്‍ ബ്ലാക ഫംഗസ് കണ്ടുവരുന്നത്. കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സാധ്യത എങ്ങനെ
തിരിച്ചറിയാം

ബ്ലാക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹ രോഗികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൂക്കിന്റെ ദ്വാരത്തില്‍ ഏതെങ്കിലും ഒന്ന് അടയുകയോ, തലവേദന, മണം, രുചി എന്നിവ തിരിച്ചറിയായ്ക, പല്ലുവേദന, പല്ലിന് ബലക്ഷം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ഡോക്ടറെ വിവരം അറിയിക്കണമെന്നും ചികിത്സ സ്വീകരിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഫംഗസിന്റെ
അപകടം

കോവിഡ് മുക്തരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ഇതുവരേയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ ശ്വസന പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ശ്വാസം മുട്ടലിനും അതുവഴി മരണത്തിനും വരെ കാരണമായേക്കും. കോവിഡ് മരണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ബ്ലാക് ഫംഗസിന്റെ സാന്നിധ്യം പ്രധാന കാരണമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകടമായ
അടയാളങ്ങള്‍

മുഖത്തും മൂക്കിനോടു ചേര്‍ന്നും കറുത്ത പാടുകള്‍ രൂപപ്പെടുക, കണ്‍ത ടവും മുഖവും തടിച്ചുവീര്‍ക്കുക, നിറംമാറ്റമുണ്ടാവുക, കാഴ്ച മങ്ങുക, ഒരു വസ്തുവിനെ രണ്ടായി കാണുക, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, ചുമക്കുമ്പോള്‍ രക്തം വരിക എന്നിവയാണ് ബ്ലാക് ഫംഗസ് രോഗബാധയുള്ളവരില്‍ പ്രകടമായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. പ്രമേഹത്തിന്റെ അളവ് ഉയര്‍ന്നു നില്‍ക്കുന്നവരിലും രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരിലുമാണ് പ്രധാനമായും ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കൂടുതല്‍
മഹാരാഷ്ട്രയില്‍

നിലവില്‍ മഹാരാഷ്ട്രയിലാണ് ബ്ലാക് ഫംഗസിന്റെ സാന്നിധ്യവും ഇതേതുടര്‍ന്നുള്ള മരണവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 1500ഓളം പേരിലാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. 90 ഓളം മരണങ്ങളും ബ്ലാക് ഫംഗസ് കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, തെലുങ്കാനാ സംസ്ഥാനങ്ങള്‍ നേരത്തെതന്നെ ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഒരു ഡസനോളം പേരില്‍ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.തമിഴ്‌നാട്ടില്‍ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിവേഗം വ്യാപിക്കുന്നതാണ് ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

ചികിത്സ

ഒന്നിലധികം വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ മാത്രമേ ബ്ലാക് ഫംഗസിനെതിരായ ചികിത്സ ഫലവത്താകൂ. നേന്ത്ര ശസ്ത്രക്രിയ, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഡെന്റല്‍ – ഫേഷ്യല്‍ സര്‍ജറി, ആന്റി ഫംഗല്‍ മെഡിസിന്‍ തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതിയാണ് നിര്‍ദേശിക്കപ്പെടുന്നത്.

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending