Connect with us

india

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്‍‍ചന്ദ്ര പാല്‍ ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

Published

on

ഉത്തര്‍പ്രദേശ്: ഗൊരഖ്പൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്‍‍ചന്ദ്ര പാല്‍ ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം.

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ശരദ്‍‍ചന്ദ്ര പാല്‍ രാജ്ഘട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. “ഞാന്‍ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യു” എന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത്. പ്രതി കീഴടങ്ങിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നീലത്തിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുവരും താമസിച്ചിരുന്ന വീടിനുള്ളില്‍ നിന്നാണ് നീലത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.ചോദ്യം ചെയ്യലില്‍ ഭാര്യ നീലം തന്നേക്കാള്‍ 25 വയസ്സിന് താഴെയുള്ള ഒരാളുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്നെന്നും അതിനാലാണ് കൊല നടത്തിയതെന്നും ശരദ്‍‍ചന്ദ്ര പാല്‍ പറഞ്ഞു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും പ്രതി പറഞ്ഞു. കുട്ടികള്‍ വീട്ടിലില്ലാത്ത സമയത്ത് ഇരുവരും ഇക്കാര്യത്തെച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും കുപിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

 

GULF

വിപുല്‍ പുതിയ ഖത്തര്‍ അംബാസിഡറായി ഏപ്രിൽ മാസം ചുമതലയേല്‍ക്കും

Published

on

ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന്‍ ചുമതല വഹിച്ചിരുന്ന ജോയിന്‍ സെക്രട്ടറി വിപുല്‍ ഏപ്രിൽ മാസം സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞ ദിവസം ഖത്തറിനോട് വിടപറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ജോയിന്റ് സെക്രട്ടറി) പദവിയിയാണ് ഡോ. മിത്തല്‍ വഹിക്കുക. സിംഗപൂരിലേക്ക് സ്ഥലം മാറിപ്പോയ പി.കുമരനു പകരക്കാരനായാണ് അദ്ദേഹം 2020 മേയില്‍ ദോഹയില്‍ ചുമതലയേറ്റത്.

2017 മെയ് മുതല്‍ 2020 ജൂലൈ വരെ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന വിപുല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. യു.എ.ഇയിലെ ജനകീയ കോണ്‍സുല്‍ ജനറല്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായിരുന്നു.

1998 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2014 മുതല്‍ 2017 വരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു കീഴില്‍ ജോലി ചെയ്തു. കയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ രാഷ്ട്രീയം, വാണിജ്യം, വികസനം, ആഭ്യന്തര സുരക്ഷ, മാധ്യമമേഖല തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും നേടി. കീര്‍ത്തിയാണ് ഭാര്യ.

Continue Reading

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

Trending