main stories
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ പൊതുനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവേശന നടപടികള്‍ നടക്കും. സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈനായി സമ്പൂര്‍ണ്ണ പോര്‍ട്ടലിലൂടെ (മൊുീീൃിമ. സശലേ. സലൃമഹമ. ഴീ്.ശി) രക്ഷകര്‍ത്താക്കള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
അതിനുള്ള സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് ഫോണില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രധാന അധ്യാപകര്‍ അഡ്മിഷന് ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രവേശനത്തിനോട് അനുബന്ധമായ രേഖകളും മറ്റ് വിശദാംശങ്ങളും ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൃത്യത ഉറപ്പ് വരുത്തി ക്രമീകരിക്കണം. നിലവിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷവും രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ നല്‍കാം.
നിലവില്‍ അഡ്മിഷന്‍ സമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും താല്‍ക്കാലികമായി അഡ്മിഷന്‍ നല്‍കാവുന്നതാണ്. അന്യസംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ അഡ്മിഷന്‍ നല്‍കാവുന്നതാണ്. സമ്പൂര്‍ണയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ (യു.ഐ.ഡി)ലഭിച്ച കുട്ടികള്‍ യു.ഐ.ഡി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.
യു.ഐ.ഡി നമ്പര്‍ ‘വാലിഡ്’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
വിദ്യാഭ്യാസ ഓഫീസര്‍മാരും അധ്യാപകരും ഇക്കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുകയും പ്രവേശന നടപടികള്‍ കാര്യക്ഷമമാക്കുകയും വേണം. വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സമ്പൂര്‍ണ വഴിയുള്ള നിലവിലെ സംവിധാനം തുടരാവുന്നതാണ്.
വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും മേല്‍പ്പറഞ്ഞ രീതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അഡ്മിഷന്‍, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൈറ്റ് പ്രത്യേകമായി പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് സമഗ്രശിക്ഷാ കേരളം സ്‌കൂളുകളില്‍ എത്തിച്ചിരിക്കുന്ന വര്‍ഷാന്ത വിലയിരുത്തലിനുള്ള വര്‍ക്ക്ഷീറ്റുകള്‍ സംബന്ധിച്ച പവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാനെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
kerala
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
kerala
പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്
ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.
തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന്‍ മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്‌കാരം. സംഭവസമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.
kerala
ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം
തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്‍. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
