Education
പ്ലസ് വൺ: സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും
അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം.
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം.
സപ്ലിമെന്ററി ഘട്ടത്തിൽ ഇനി രണ്ട് അലോട്‌മെന്റ് കൂടി നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള വിശദാംശങ്ങൾ 12-ന് പ്രസിദ്ധീകരിക്കും.
Education
പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല് മാര്ഗം നിര്ത്തലാക്കും; പിഎസ്സി നിയമന ശിപാര്ശ പൂര്ണമായും ഡിജിറ്റല് സംവിധാനത്തിലേക്ക്
ഇന്നലെ ചേര്ന്ന യോഗത്തിലാണ് തീരുമാനം.
പിഎസ്സി നിയമന ശിപാര്ശ പൂര്ണമായും ഡിജിറ്റല് സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്വീസ് കമ്മീഷന്റെ നിയമന ശിപാര്ശ ചെയ്യപ്പെട്ട ഉദ്യോഗാര്ഥികള്ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല് സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല് സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല് മാര്ഗം അയക്കുന്ന രീതി നിര്ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്ശകളും ഉദ്യോഗാര്ഥികളുടെ പ്രൊഫൈലില് ലഭ്യമാക്കും. ക്യൂആര് കോഡ് ഉള്പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്ശകളാണ് പ്രൊഫൈലില് ലഭിക്കുക.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില് ഇരട്ടവോട്ട് കണ്ടെത്താനോ ചേര്ക്കുന്നത് തടയാനോ സംവിധാനമില്ല
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില് വലിയ മാറ്റം: 48 മണിക്കൂറിനുള്ളില് റദ്ദാക്കിയാല് ചാര്ജ് ഈടാക്കില്ല
-
kerala2 days agoഅങ്കമാലിയില് 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
News19 hours agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില് ആവേശം; കറാറയില് നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoമതപരിവര്ത്തനം നടത്തിയെന്ന് ആരോപണം; മധ്യപ്രദേശില് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

