india

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ വ്ലോഗ്ഗർ പിടിയില്‍

By webdesk14

January 30, 2023

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി . സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച്‌ ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.