kerala
ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്ക് പെട്രോള്‍ സൗജന്യമാക്കി പമ്പുടമ
കാഞ്ഞിരം പാറയിലെ ഹരേ കൃഷ്ണ ഫ്യുവല്‍സ് ആണ് ശ്രീജേഷ് എന്ന പേര് ഉള്ളവര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്
തിരുവനന്തപുരം: ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി കേരളത്തിന്റെ അഭിമാന താരമായ പി ആര് ശ്രീജേഷിന് ആദരസൂചകമായി തിരുവനന്തപുരത്തെ പമ്പുടമ. തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഹരേ കൃഷ്ണ ഫ്യുവല്‍സ് ആണ് ശ്രീജേഷ് എന്ന പേര് ഉള്ളവര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്.
കൃത്യമായ രേഖകള്‍ സഹിതം പമ്പില്‍ എത്തുന്നവര്‍ക്ക് ആഗസ്റ്റ് 31 വരെ 101 രൂപയ്ക്കാണ് സൗജന്യമായി പമ്പുടമ
ഇന്ധനം നല്‍കുന്നത്.
നേരത്തെ നീരജ് ചോപ്രക്ക് സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ 501 രൂപയുടെ ഇന്ധനം ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് സൗജന്യമായി നല്‍കിയിരുന്നു.
kerala
ദേശീയപാതാ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് പാളി തകർന്നു വീണു
ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്.
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമാണ പ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്. ഇതോടെ കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, അപകട നിമിഷത്തിൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും നിർമിച്ചതായും, നിർമാണത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.
സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണം തുടർന്നാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അവർ അറിയിച്ചു.
kerala
‘നിരന്തര വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നല്കി.
വെള്ളാപ്പള്ളി, മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വര്‍ഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശന് ആഹ്വാനം ചെയ്യുന്നത്. കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
kerala
മാധ്യമ പ്രവര്ത്തകന് ചോദിച്ചത് കൃത്യമായ ചോദ്യം, വേദനിച്ചത് വെള്ളാപ്പള്ളിക്കും, കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കും; ടി സിദ്ദിഖ് എംഎല്‍എ
എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
മാധ്യമ പ്രവര്‍ത്തകനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ടി സിദ്ദിഖ് എംഎല്‍എ. മാധ്യമ പ്രവര്ത്തകന് ചോദിച്ചത് കൃത്യമായ ചോദ്യമാണെന്നും വേദനിച്ചത് വെള്ളാപ്പള്ളിക്കും അദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കുമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവര്ത്തകന് തീവ്രവാദിവിളി കേള്‍ക്കേണ്ടിവരുന്നത് നമ്മുടെ കേരളത്തിലാണ്. റഹീസ് അന്തസ്സായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി ചെയ്തുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
-
kerala20 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala21 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala22 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
