News
മുതല്‍മുടക്കിലും നഷ്ടത്തിലും വര്‍ധന; 2025ല്‍ 530 കോടി രൂപ നഷ്ടമെന്ന് ഫിലിം ചേംബര്‍
2024നേക്കാള്‍ മുതല്‍മുടക്കും നഷ്ടവും 2025ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു
കൊച്ചി: 2025 വര്‍ഷം മലയാള സിനിമാ വ്യവസായത്തിന് വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കിയതായി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ 185 മലയാള ചിത്രങ്ങളില്‍ 35 സിനിമകള്‍ക്ക് മാത്രമാണ് മുതല്‍മുടക്ക് തിരിച്ചുപിടിക്കാനായത്.
ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് വ്യക്തമാക്കിയതനുസരിച്ച്, 2025ല്‍ 860 കോടി രൂപയാണ് സിനിമകളില്‍ മുതല്‍മുടക്കിയത്, എന്നാല്‍ 530 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്. തിയേറ്ററുകള്‍ക്ക് ഉണ്ടായ നഷ്ടം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
185 ചിത്രങ്ങളില്‍ 150 സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടു. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒമ്പത് സിനിമകള്‍ മാത്രമാണ് ‘സൂപ്പര്‍ ഹിറ്റ്’ പട്ടികയില്‍ ഉള്‍പ്പെടുത്താനാകുക. തീയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും OTT റിലീസിലൂടെ സാമ്പത്തിക വിജയം നേടിയ പത്ത് ചിത്രങ്ങളുമുണ്ടെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.
2024നേക്കാള്‍ മുതല്‍മുടക്കും നഷ്ടവും 2025ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില സിനിമകള്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയെങ്കിലും, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സിനിമകള്‍ ഉണ്ടായിരുന്നെങ്കിലും, മലയാള സിനിമാ വ്യവസായത്തിന് 2025 ഒരു മികച്ച വര്‍ഷമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍.
വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും, സംവിധായകന് അനുരാജ് മനോഹറിന് ആക്ഷേപം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും അനില്‍ തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇതുവരെ സിനിമകളുടെ വിശദമായ പട്ടിക പുറത്തുവിട്ടിട്ടില്ല.
സിനിമാ മേഖലയില്‍ പ്രഖ്യാപിച്ച സമര വിഷയം ഇന്നത്തെ ഫിലിം ചേംബര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. നേരത്തെ തന്നെ നിര്‍മ്മാതാക്കളുടെ സംഘടന 300 കോടിയിലധികം രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ്, യഥാര്‍ത്ഥ സാമ്പത്തിക വ്യാപ്തി വ്യക്തമാക്കുന്ന ഈ കണക്കുകള്‍ ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്നത്.
News
കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്തെ വൃദ്ധസദനത്തില്‍ കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായതെന്നും തുടര്‍ന്ന് തീ പടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് വൃദ്ധസദനത്തില്‍ 41 അന്തേവാസികള്‍ ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാനായതിനാല്‍ അന്തേവാസികള്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്യാസ് ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.
kerala
മാധ്യമ പ്രവര്ത്തകന് ചോദിച്ചത് കൃത്യമായ ചോദ്യം, വേദനിച്ചത് വെള്ളാപ്പള്ളിക്കും, കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കും; ടി സിദ്ദിഖ് എംഎല്‍എ
എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
മാധ്യമ പ്രവര്‍ത്തകനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ടി സിദ്ദിഖ് എംഎല്‍എ. മാധ്യമ പ്രവര്ത്തകന് ചോദിച്ചത് കൃത്യമായ ചോദ്യമാണെന്നും വേദനിച്ചത് വെള്ളാപ്പള്ളിക്കും അദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കുമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവര്ത്തകന് തീവ്രവാദിവിളി കേള്‍ക്കേണ്ടിവരുന്നത് നമ്മുടെ കേരളത്തിലാണ്. റഹീസ് അന്തസ്സായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി ചെയ്തുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
kerala
തീവ്രവാദി പട്ടം നല്കുന്ന വിഭാഗം ഏതാണ്? എസ്എന്‍ഡിപിയുടെ അമരത്തിരുന്ന് പറയേണ്ട വാക്കുകളല്ലിത്’ -പി കെ നവാസ്
ഇദ്ദേഹത്തിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ തിരുത്താന്‍ ജനം തയ്യാറാകുമെന്നും നവാസ് മുന്നറിയിപ്പ് നല്കി.
കൊച്ചി: മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. ദേശം നോക്കിയും അവരുടെ രാഷ്ട്രീയം നോക്കിയും വെള്ളാപള്ളി നടത്തിയ വര്‍ഗ്ഗീയ പ്രസംഗം ആരാണ് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
എസ്എന്‍ഡിപി പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് ഒരാള്‍ പറയേണ്ട കാര്യമല്ല ഇതെന്നും സംഘപരിവാറിന്റെ നാവ് വെള്ളാപ്പള്ളി കടമെടുത്തു എന്ന് തെളിഞ്ഞുവെന്നും നവാസ് കുറ്റപ്പെടുത്തി .
കേരളത്തിലെ ഭരണകൂടം ഒരു ഇടപെടല്‍ നടത്തുന്നില്ല. ഉടന്‍ ഇടപെടണം. ഇദ്ദേഹത്തിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ തിരുത്താന്‍ ജനം തയ്യാറാകുമെന്നും നവാസ് മുന്നറിയിപ്പ് നല്കി. ഇന്നുവരെ ഓരോ ദിനവും വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വെള്ളാപ്പള്ളി തുപ്പുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും അരുതെന്ന് പറയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
വെള്ളാപ്പള്ളി സംസാരിക്കുന്നത് ആരുടെ ഭാഷയാണ്? രാജ്യത്ത് ഈ തീവ്രവാദി പട്ടം നല്കുന്ന വിഭാഗം ഏതാണ്? എന്ത് കൊണ്ടാണ് നിരന്തര വിഷം തുപ്പല് നിയന്ത്രിക്കേണ്ട ഭരണകൂടം മൗനംപാലിക്കുന്നത്? ഈ വര്‍ഗ്ഗീയവിദ്വെഷകനെ സ്റ്റേജിലിരുത്തിയല്ലേ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന് എന്ന് പിണറായി വിജയന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു അപേക്ഷ നല്കിയാല് മലപ്പുറത്തെന്നല്ല കേരളത്തിലെവിടെയും വെള്ളാപ്പള്ളിക്ക് കോളേജ് ലഭിക്കില്ലേ? അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന് കോളേജ് തരുന്നില്ല എന്ന പരാതി വെള്ളാപള്ളിക്ക് ഇല്ല? കാരണം ഒന്നേ ഒള്ളൂ കേരളത്തിലെ മനുഷ്യരെ വര്‍ഗ്ഗീയമായി വിഭജിച്ച് പിണറായി വിജയന് മൂന്നാമൂഴം നല്‍കാനുള്ള ജോലിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചെയ്യുന്നത്. കേരളം ചര്‍ച്ചചെയ്യുന്ന ആര്.എസ്.എസ് – സിപിഎം ഡീലിന്റെ കോര്‍കമ്മിറ്റി നേതാക്കളാണ് ഇവരെല്ലാം. സര്‍ക്കാറിന്റെയും വെള്ളാപ്പള്ളിയുടെയും എല്ലാ മുഖമൂടിയും അഴിഞ്ഞ് വീണിരിക്കുന്നു. ഇനിയും ഒരു കേസെടുക്കാന്‍ പിണറായി വിജയന് തയ്യാറാവുമോ? എന്ന് നവാസ് കുറിച്ചു.
-
kerala18 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala19 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala20 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala24 hours agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
kerala3 days agoശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി
