Connect with us

kerala

ദേശീയപാതാ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് പാളി തകർന്നു വീണു

ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്.

Published

on

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമാണ പ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്. ഇതോടെ കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.

സംഭവസമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, അപകട നിമിഷത്തിൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും നിർമിച്ചതായും, നിർമാണത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.

സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണം തുടർന്നാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അവർ അറിയിച്ചു.

kerala

‘നിരന്തര വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Published

on

നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഡിജിപിക്ക് പരാതി നല്‍കി.

വെള്ളാപ്പള്ളി, മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നു. വര്‍ഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്യുന്നത്. കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് കൃത്യമായ ചോദ്യം, വേദനിച്ചത് വെള്ളാപ്പള്ളിക്കും, കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കും; ടി സിദ്ദിഖ് എംഎല്‍എ

എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

Published

on

മാധ്യമ പ്രവര്‍ത്തകനെതിരായ വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ടി സിദ്ദിഖ് എംഎല്‍എ. മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് കൃത്യമായ ചോദ്യമാണെന്നും വേദനിച്ചത് വെള്ളാപ്പള്ളിക്കും അദ്ദേഹത്തെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്നവര്‍ക്കുമാണെന്നും ടി സിദ്ദിഖ് പറഞ്ഞു.

എസ്എന്‍ഡിപി എന്ന ചന്ദനമരം കേരളത്തിന് സുഗന്ധം പരത്തുന്ന വലിയ പ്രസ്ഥാനമാണെന്നും ചന്ദനമരത്തിലെ വിഷപ്പാമ്പ് എന്ന് സുകുമാര്‍ അഴീക്കോട് ആരെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഓര്‍ക്കണമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. സ്വന്തം പേര് കാരണം ഒരു മാധ്യമപ്രവര്‍ത്തകന് തീവ്രവാദിവിളി കേള്‍ക്കേണ്ടിവരുന്നത് നമ്മുടെ കേരളത്തിലാണ്. റഹീസ് അന്തസ്സായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി ചെയ്തുവെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

തീവ്രവാദി പട്ടം നല്‍കുന്ന വിഭാഗം ഏതാണ്? എസ്എന്‍ഡിപിയുടെ അമരത്തിരുന്ന് പറയേണ്ട വാക്കുകളല്ലിത്’ -പി കെ നവാസ്

ഇദ്ദേഹത്തിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ തിരുത്താന്‍ ജനം തയ്യാറാകുമെന്നും നവാസ് മുന്നറിയിപ്പ് നല്‍കി.

Published

on

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. ദേശം നോക്കിയും അവരുടെ രാഷ്ട്രീയം നോക്കിയും വെള്ളാപള്ളി നടത്തിയ വര്‍ഗ്ഗീയ പ്രസംഗം ആരാണ് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എസ്എന്‍ഡിപി പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് ഒരാള്‍ പറയേണ്ട കാര്യമല്ല ഇതെന്നും സംഘപരിവാറിന്റെ നാവ് വെള്ളാപ്പള്ളി കടമെടുത്തു എന്ന് തെളിഞ്ഞുവെന്നും നവാസ് കുറ്റപ്പെടുത്തി .

കേരളത്തിലെ ഭരണകൂടം ഒരു ഇടപെടല്‍ നടത്തുന്നില്ല. ഉടന്‍ ഇടപെടണം. ഇദ്ദേഹത്തിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ തിരുത്താന്‍ ജനം തയ്യാറാകുമെന്നും നവാസ് മുന്നറിയിപ്പ് നല്‍കി. ഇന്നുവരെ ഓരോ ദിനവും വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വെള്ളാപ്പള്ളി തുപ്പുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും അരുതെന്ന് പറയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വെള്ളാപ്പള്ളി സംസാരിക്കുന്നത് ആരുടെ ഭാഷയാണ്? രാജ്യത്ത് ഈ തീവ്രവാദി പട്ടം നല്‍കുന്ന വിഭാഗം ഏതാണ്? എന്ത് കൊണ്ടാണ് നിരന്തര വിഷം തുപ്പല്‍ നിയന്ത്രിക്കേണ്ട ഭരണകൂടം മൗനംപാലിക്കുന്നത്? ഈ വര്‍ഗ്ഗീയവിദ്വെഷകനെ സ്റ്റേജിലിരുത്തിയല്ലേ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു അപേക്ഷ നല്‍കിയാല്‍ മലപ്പുറത്തെന്നല്ല കേരളത്തിലെവിടെയും വെള്ളാപ്പള്ളിക്ക് കോളേജ് ലഭിക്കില്ലേ? അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ കോളേജ് തരുന്നില്ല എന്ന പരാതി വെള്ളാപള്ളിക്ക് ഇല്ല? കാരണം ഒന്നേ ഒള്ളൂ കേരളത്തിലെ മനുഷ്യരെ വര്‍ഗ്ഗീയമായി വിഭജിച്ച് പിണറായി വിജയന് മൂന്നാമൂഴം നല്‍കാനുള്ള ജോലിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചെയ്യുന്നത്. കേരളം ചര്‍ച്ചചെയ്യുന്ന ആര്‍.എസ്.എസ് – സിപിഎം ഡീലിന്റെ കോര്‍കമ്മിറ്റി നേതാക്കളാണ് ഇവരെല്ലാം. സര്‍ക്കാറിന്റെയും വെള്ളാപ്പള്ളിയുടെയും എല്ലാ മുഖമൂടിയും അഴിഞ്ഞ് വീണിരിക്കുന്നു. ഇനിയും ഒരു കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോ? എന്ന് നവാസ് കുറിച്ചു.

 

Continue Reading

Trending