Connect with us

india

കൃഷിഭവനിലേക്കാണോ? ഹെല്‍മറ്റ് ധരിച്ചോളൂ…

ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു

Published

on

കോട്ടക്കല്‍: നഗരസഭയുടെ അധീനതയിലുള്ള കൃഷിഭവന്‍ ഓഫിസിന്‍റെ അടര്‍ന്നുവീണു.അപകടം ഒഴിവായത് തലനാരിഴക്ക്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കൃഷിഭവനും ഇക്കോ ഷോപ്പും പ്രവര്‍ത്തിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ഭാഗം അടര്‍ന്നുവീഴുകയായിരുന്നു. ഉച്ചഭക്ഷണ സമയമായതിനാല്‍ ദുരന്തം ഒഴിവായി.

ബസ് സ്റ്റാന്‍ഡ് നവീകരണഭാഗമായി പഴയ ഓഫിസ് കെട്ടിടം നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ പഴയ ഓഡിറ്റോറിയത്തിലാണ് ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കുമെന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങി. ഫയല്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താല്‍ ചോരുന്നതും പതിവാണ്. ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍, എം.പി ഓഫിസ് അടക്കമുള്ളതാണ് കെട്ടിടം.

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending