തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

ഓട്ടോ,ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതിനല്‍കും കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ അനുവദിക്കാനാണ് സാധ്യത.കടകളും സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.

കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.