kerala
ലോക് ഡൗണ്‍ ഇളവുകള്‍ : തിരൂമാനം ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കുന്നതില് ഇന്ന് തീരുമാനമുണ്ടാകും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഓട്ടോ,ടാക്സി സര്‍വീസുകള്‍ക്ക് അനുമതിനല്‍കും കെ എസ് ആര് ടി സി ബസ് സര്‍വീസുകള്‍ അനുവദിക്കാനാണ് സാധ്യത.കടകളും സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.
കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (28/08/2025) വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി, ഒരു ഗ്രാമിന്റെ വില 11,775 രൂപയായി. പവന് 520 രൂപയുടെ വര്‍ധനവോടെ പുതിയ നിരക്ക് 94,200 രൂപയെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വര്‍ധന പ്രവണത തുടരുന്നു. സ്പോട്ട് ഗോള്‍ഡിന്റെ വില ഇന്ന് 4,175 രൂപ ഉയര്‍ന്നതും വിപണിയിലെ പുതുക്കിയ നിരക്കിന് പിന്തുണയായി. ഇതിന് മുന്‍ദിവസം സ്പോട്ട് ഗോള്‍ഡില്‍ 0.2 ശതമാനം ഇടിവും യു.എസ് ഗോള്‍ഡ് ഫ്യൂച്ചറില്‍ കുറവുമായിരുന്നു രേഖപ്പെട്ടത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. യു.എസ് വളര്‍ച്ചാ നിരക്കില്‍ കുറവ്, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയാനുള്ള സാധ്യത, ഡോളറിന്റെ ചലനങ്ങള്‍ എന്നിവ ചേര്‍ന്നതാണ് വില ഉയരാന്‍ പ്രധാന ഘടകങ്ങള്‍. സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തോട് ആളുകള്‍ക്കുള്ള വിശ്വാസവും കേന്ദ്രബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണവാങ്ങലും അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ക്ക് കാരണമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ വിലഇടിവാണ് ഉണ്ടായിരുന്നത്. അന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞ് പവന് വില 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,690 രൂപയായിരുന്നു. കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഒക്ടോബര്‍ 17നാണ് രേഖപ്പെടുത്തിയത്. പവന് 97,360 രൂപ. നവംബര്‍ 13ന് 94,320 രൂപയാണ് ഈ മാസത്തെ പരമാവധി വില.
kerala
ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി
ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചത്.
മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
kerala
ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്
ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്കി.
തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്കി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala17 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala15 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala17 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

