india

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; കെ റെയിലും ബഫര്‍ സോണും ചര്‍ച്ചയായേക്കും

By webdesk12

December 27, 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയില്‍, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

വിവിധ പദ്ധതികള്‍ക്കുള്ള വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. കെ റെയില്‍ അനുമതിക്കായി നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസങ്ങള്‍ മാറ്റിയാല്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഡിപി ആര്‍, ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റെയില്‍ മന്ത്രാലയം ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലും വ്യക്തമാക്കിയത്.