Connect with us

Culture

ബ്ലാസ്റ്റേഴ്‌സ് ഇന്ന് മെല്‍ബണ്‍ സിറ്റിക്കെതിരെ

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്‌ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. ലാലിഗ ടീമായ ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരു ടീം. ഇതാദ്യമായാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര ക്ലബ്ബുകള്‍ കേരളത്തില്‍ കളിക്കാനെത്തുന്നത്.

ഐ.എസ്.എല്‍ അഞ്ചാം സീസണിനായി നേരത്തെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങളുടെ തുടക്കം കൂടിയായിരിക്കും ലാലിഗ വേള്‍ഡ്. ഡല്‍ഹി ഡൈനാമോസിന് ശേഷം യൂറോപിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐ.എസ്.എല്‍ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു. രണ്ടാഴ്ച്ചയോളം അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളുടെ റെക്കോഡ് പങ്കാളിത്തത്തോടെ 31 അംഗ ടീമിനെയാണ് പ്രീസീസണിനായി ഇറക്കുന്നത്.

ആറു വിദേശ താരങ്ങളും ടീമിലുണ്ട്. ടീമില്‍ പുതുതായി എത്തിയ സ്ലൊവേനിയന്‍ ഗോള്‍ മെഷീന്‍ മാറ്റെജ് പൊപ്ലാനിക്, സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്ലാവിയ സ്റ്റൊജനോവിച്ച് എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവത്തിന് കഴിഞ്ഞ സീസണുകളില്‍ വലിയ വില നല്‍കേണ്ടി വന്ന ടീമിന് ഇരുതാരങ്ങളുടെയും സാന്നിധ്യം ഗോള്‍ ദാരിദ്ര്യം മറികടക്കാന്‍ സഹായിക്കും. ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലിയാണ് ടീമില്‍ പുതുതായി എത്തിയ മറ്റൊരു വിദേശ താരം. കിസിറ്റോ, പെക്കൂസണ്‍, പെസിച്ച് എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്റ്റാര്‍ ഡിഫന്റര്‍ അനസ് എടത്തൊടികയുടെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. സി.കെ വിനീത്, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു, അഫ്ദാല്‍, ജിതിന്‍ എം.എസ്, സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങള്‍. പ്രീസണ്‍ മത്സരമായതിനാല്‍ മിക്ക താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയേക്കും.

അതേസമയം താടിയെല്ലിന് പരിക്കേറ്റ സി.കെ വിനീതിന് രണ്ടു മത്സവും നഷ്ടമാവും. അണ്ടര്‍-17 ലോകകപ്പ് താരം ധീരജ് സിങിനായിരിക്കും ഗോള്‍ കീപ്പിങില്‍ മുന്‍ഗണന. കഴിഞ്ഞ സീസണില്‍ എ ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെല്‍ബണ്‍ സിറ്റി കേരളത്തിലെ പ്രീസീസണ്‍ വിജയത്തോടെ ഈ സീസണിലും മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിനായി വ്യാഴാഴ്ച്ച കൊച്ചിയിലെത്തിയ ടീം കഴിഞ്ഞ നാലു ദിവസമായി നഗരത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി കളിച്ച 19കാരന്‍ ഡാനിയല്‍ അര്‍സാനിയുടെ അഭാവമുണ്ടെങ്കിലും ടീമിലെ താര തിളക്കത്തിന് കുറവില്ല. 24 അംഗ സ്‌ക്വാഡില്‍ വിഡോസിച്, ഒഹലാരോന്‍, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സാനിധ്യമുണ്ട്. 27ന് ജിറോണ എഫ്‌സിയും മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലാണ് മത്സരം. 28ന് കേരള ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending