kerala

ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; ഗുളിക കഴിച്ച് അവശയായി യുവതി

By Test User

December 13, 2022

പത്തനംത്തിട്ട അടൂര്‍ കെഎസ്ആര്‍ടിസി കവലയ്ക്ക് സമീപം ലോഡ്ജില്‍ മുറിയെടുത്ത കമിതാക്കളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം ഉണ്ടായിരുന്ന യുവതിയെ ഗുളിക കഴിച്ച് അവശനിലയിലും കണ്ടെത്തി. യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐവര്‍ക്കല പുത്തനമ്പലം ശ്രീ നിലയത്തില്‍ ശ്രീജിത്ത് (29)ആണ് മരിച്ചത്. പേരൂര്‍ക്കട സ്വദേശിയായ 39 കാരിയാണ് യുവാവിന് ഒപ്പം ഉണ്ടായിരുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നു. രണ്ടുപേരും വിവാഹിതരാണ്. യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.