പാലക്കാട്: ഗാന്ധി വധത്തെ ന്യായീകരിച്ച് ആര്‍.എസ്.എസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നാഥൂറാം വിനായക് ഗോഡ്‌സെ ചെയ്തത് മഹത് കൃത്യമാണ്. ആ കൊല കുറച്ചു നേരത്തെയായിരുന്നെങ്കില്‍ ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നേനെയെന്നും പോസ്റ്റില്‍ പറയുന്നു. ആര്‍.എസ്.സ് മുന്‍ ജില്ലാ നേതാവായിരുന്ന നിവേദ്യം രാമചന്ദ്രനാണ് ഗാന്ധി വധത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന്‍ സംഘപരിവാറിന്റെ ഒട്ടേറെ സമിതികളില്‍ അംഗമായിരുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നത്.