india

വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി പി. നെടുമാരന്‍

By webdesk12

February 13, 2023

എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി.നെടുമാരന്‍. തിങ്കളാഴ്ചയാണ് പി. നെടുമാരന്‍റെ പ്രഖ്യാപനം. വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും വേണ്ട സമയത്ത് പൊതുജനത്തിന് മധ്യത്തിലെത്തുമെന്നുമാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. തഞ്ചാവൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നെടുമാരന്റെ വെളിപ്പെടുത്തല്‍.

തന്‍റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ പറയുന്നു. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തല്‍. തമിഴ് ഇഴം സംബന്ധിച്ച തന്‍റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ പറയുന്നു.