Connect with us

News

ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു:ടോകിയോവില്‍ അടിയന്തരാവസ്ഥ; ബീജിംങിലും നിയന്ത്രണം

Published

on

ബീജിംങ്: കോവിഡിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ ചൈനയും ജപ്പാനും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ നീക്കം. ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലാണ് വ്യാപനം ശക്തമായത് എന്ന പ്രത്യേകതയുമുണ്ട്. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ അഞ്ചോളം പ്രവിശ്യകളിലേക്കും തലസ്ഥാനമായ ബീജിംങിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോക്ഡൗണിലേക്ക് പ്രവേശിക്കാനുളള തയ്യാറെടുപ്പിലാണ് ചൈനീസ് അധികൃതര്‍.

ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒമ്പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നും എത്തിയ ഒരു വിമാനം ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു. നാന്‍ജിങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന വാര്‍ത്തകളുമുണ്ട്. ജപ്പാനില്‍ കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ടോക്കിയോക്ക് സമീപം മൂന്ന് പ്രിഫെക്ചറുകളില്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുന്ന വിവരം അറിയിച്ച പ്രധാനമന്ത്രി യോഷിഹിദെ സുഗ ലളിംപിക്‌സ് മത്സരങ്ങള്‍ വീട്ടിലിരുന്ന് ടി.വിയില്‍ വീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ടോക്കിയോയില്‍ നേരത്തെ തന്നെ കര്‍ശന നിയന്ത്രണമുണ്ട്. ആഗസ്റ്റ് അവസാനം വരെ നിയന്ത്രണം തുടരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ കൊല്‍ക്കത്ത പരിപാടിയില്‍ അരാജകത്വം; രോഷാകുലരായ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞു

Published

on

കൊല്‍ക്കത്തയില്‍ ലയണല്‍ മെസ്സിയെ കാണാന്‍ 5000 രൂപയും അതില്‍ കൂടുതലും നല്‍കിയ ആരാധകര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം വിവേകാനന്ദ യുവഭാരതി സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ അരാജകത്വത്തിലേക്ക് ഇറങ്ങി. തങ്ങളുടെ ഫുട്‌ബോള്‍ ആരാധനാപാത്രത്തെ കാണാന്‍ മാസങ്ങളോളം കാത്തിരുന്ന ഫാന്‍സ് മൈതാനത്തെ അര്‍ജന്റീന ഐക്കണിന്റെ രൂപം ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ നിരാശരായി. തിരക്കിനും ആശയക്കുഴപ്പത്തിനും ഇടയില്‍ സ്ഥിതിഗതികള്‍ പരന്നു.

സ്റ്റേഡിയത്തില്‍ മെസ്സിയുടെ ആസൂത്രിത ലാപ്പ് ഒരിക്കലും ശരിയായി യാഥാര്‍ത്ഥ്യമായില്ല. അദ്ദേഹം മൈതാനത്തിറങ്ങിയപ്പോള്‍, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അവരുടെ കുടുംബാംഗങ്ങളും പാപ്പരാസികളുടെ സാന്നിധ്യവും അദ്ദേഹത്തെ ഉടന്‍ വളഞ്ഞു. മെസ്സിക്ക് ചുറ്റുമുള്ള തിരക്ക് വളരെ തീവ്രമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ടീം ലാപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വിശാലമായ ജനക്കൂട്ടവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഗണ്യമായി പരിമിതപ്പെടുത്തി. സൂപ്പര്‍താരം അധികനേരം നില്‍ക്കില്ലെന്ന വാര്‍ത്ത പരന്നതോടെ സ്റ്റാന്‍ഡില്‍ അശാന്തി പടര്‍ന്നു.

10 മിനിറ്റിനുള്ളില്‍ മെസ്സി മൈതാനം വിട്ടതോടെ പിരിമുറുക്കം ഉയര്‍ന്നു. ഇത് കാണികളുടെ ഒരു വിഭാഗത്തില്‍ രോഷത്തിന് കാരണമായി. അതിരാവിലെ തന്നെ സ്റ്റേഡിയത്തില്‍ എത്തിയിരുന്ന ആരാധകര്‍, ആസൂത്രണത്തെയും പ്രവേശന ക്രമീകരണങ്ങളെയും ചോദ്യം ചെയ്തു. പ്രത്യേകിച്ചും അവിസ്മരണീയമായ അനുഭവം പ്രതീക്ഷിച്ച് പ്രീമിയം വിലകള്‍ നല്‍കിയ ശേഷം. കുപ്പികള്‍ വലിച്ചെറിയുകയും ഹോര്‍ഡിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വേദിക്കുള്ളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വരികയും ചെയ്തു.

മെസ്സിയുടെ ഹ്രസ്വമായ രൂപം അശാന്തിയുടെ ഫ്‌ലാഷ് പോയിന്റായി മാറി. മറ്റ് വിവിഐപികള്‍ക്കൊപ്പം കനത്ത സുരക്ഷയില്‍ അകമ്പടിയായി, ലോകകപ്പ് ജേതാവ് സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങി. ആയിരക്കണക്കിന് അനുയായികളെ അമ്പരപ്പിക്കുകയും നിരാശരാക്കുകയും ചെയ്തു.

Continue Reading

Football

ആവേശത്തേരില്‍ ഇതിഹാസം ഇന്ത്യയില്‍

മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള്‍ കൊല്‍ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.

Published

on

കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഇതിഹാസ താരം ലിയോ മെസി പറന്നിറങ്ങി. മൂന്ന് ദിവസത്തെ പര്യടനത്തിന്റെ ആദ്യ നാള്‍ കൊല്‍ക്ക ത്തയിലും ഹൈദരാബാദിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. രാവിലെ സാള്‍ട്ട്‌ലെക്ക് സ്റ്റേഡിയത്തിലെ പരിപാടി സുരക്ഷാ പ്രശ്‌നനങ്ങളില്‍ അലങ്കോലമായി. ഇതിഹാസത്തെ നേരില്‍ കാണാന്‍ വിലക്ക് ടിക്കറ്റ് വാങ്ങി സാള്‍ട്ട്‌ലെക്കില്‍ രാവിലെ തന്നെ തടിച്ചുകൂടിയത് 80,000 ത്തോളം ഫാന്‍സ്. അത്രത്തോളം ആരാധകര്‍ പുറത്തും. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പാളിയപ്പോള്‍ സംഘാടകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വി.വി.ഐ.പികള്‍ മെസിക്ക് ചുറ്റും നിറഞ്ഞതായിരുന്നു പ്രശ്‌നമായത്. വലിയപരിപാടികള്‍ നടത്തി മുന്‍ പരിചയമില്ലാത്ത മുഖ്യ സംഘാടകന് വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒന്നും ചെയ്യാനായില്ല. സാള്‍ട്ട്‌ലെക്കില്‍ മെസി 30 മിനുട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സംഘാടകര്‍ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തി ജനമിറങ്ങി. മെസി പോയതും അ വര്‍ മൈതാനത്തേക്കിറങ്ങി പവിലിയന്‍ തല്ലി തകര്‍ത്തു. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുഖ്യസംഘാടകരെ അറസ്റ്റ് ചെയ്ത പൊലിസ് ടിക്കറ്റ് നിരക്ക് റിഫണ്ട് ചെയ്യാനും നിര്‍ദ്ദേശിച്ചതായി കൊല്‍ക്കത്ത ഡി.ജിപി രാജീവ് കുമാര്‍ അറിയിച്ചു. രണ്ട് മണിക്കൂറോളം മെസി സാള്‍ട്ട്‌ലെക്കിലുണ്ടാവുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ മെസി സ്വന്തം കുറ്റന്‍ പ്രതിമ വെര്‍ച്വലായി അനാഛാദനം ചെയ്താണ് മഹാനഗരത്തിലെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സഹതാരങ്ങളും പ്രിയമിത്രങ്ങളുമായ റോഡ്രിഗോ ഡി പോള്‍, ലുയിസ് സുവാരസ് എന്നിവരും ഇതിഹാസത്തിനൊപ്പമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഉച്ചതിരിഞ്ഞ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ലോക്‌സഭയി ലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത സൂപ്പര്‍ താരം ഇന്ന് മുംബൈയിലുണ്ട്. കൊല്‍ക്കത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ വന്‍ സുരക്ഷയാണ്. നാളെ ഡല്‍ഹിയിലെത്തി മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അതിന് ശേഷം അദ്ദേഹം മടങ്ങും.

Continue Reading

kerala

‘നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം, വിശ്രമത്തിന് സമയമില്ല’; സണ്ണി ജോസഫ്

യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും വിശ്രമത്തിന് സമയമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം, സ്ഥാനാര്‍ഥികളുടെ മേല്‍മ, ടീം വര്‍ക്ക് എല്ലാം വിജയത്തിന്റെ അടിത്തറയായെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷന്‍ കെ. മുരളീധരന്റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. വാര്‍ഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

Trending