News
ന്യൂസിലന്‍ഡില്‍ യുവതിയുടെ മരണം; ഫൈസര്‍ വാക്സിന്റെ പാര്‍ശ്വഫലമെന്ന് സംശയം
ഫൈസര്‍ വാക്സിന് സ്വീകരിച്ച യുവതിയാണ്് വാക്സിന് സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചത്.
ഫൈസര്‍ വാക്സിന്റെ പാര്‍ശ്വഫലമെന്ന് കരുതുന്ന ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതായി ന്യൂസിലാന്റ് ആരോഗ്യ മന്ത്രാലയം.ഫൈസര്‍ വാക്സിന് സ്വീകരിച്ച യുവതിയാണ്് വാക്സിന് സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചത്.
വാക്സിന് സ്വീകരിക്കുന്നവരില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന ‘മയോകാര്‍ഡൈറ്റിസ്’ ആണ് യുവതിയുടെ മരണകാരണമെന്നാണ് കരുതപ്പെടുന്നത്.ഹൃദയപേശികള്‍ക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹൃദയമിടിപ്പില്‍ വ്യതിയാനം വരികയും ചെയ്യുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്.
Film
പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി.
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന മോഹന്‍ലാലിനെതിരായ പരാതിയില്‍, കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വര്‍ണവായ്പ എന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് പണയ സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവിലുണ്ട്.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരളീധരന്
തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരീധരന്. തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
‘സ്വന്തം പാര്ട്ടിക്കാര് സ്വര്‍ണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാ അതങ്ങനെ ശരിയാകുമെന്നും കെ.മുരളീധരന് ചോദിച്ചു.
ശബരിമലയില്‍ നടന്ന തിരിമറികള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നതില്‍ കാര്യമില്ലെന്നും സ്വന്തം വകുപ്പിന്റെ കീഴില്‍ കൊള്ള നടക്കുമ്പോള്‍ കണ്ടുപിടിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളത് ആരും വിശ്വസിക്കില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
കേസില്‍ തന്ത്രി എങ്ങനെ ഉള്‍പ്പെട്ടുവെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ടതാണ്. ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
സംസ്ഥാന സ്കൂള്‍ കലോത്സവം; വേദിക്ക് താമരയെന്നും പേരിടാന്‍ നീക്കം
ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം.
തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളുടെ പേരുകളിലുണ്ടായ വിവാദത്തെ തുടര്‍ന്ന് താമരയെന്ന് പേര് നല്‍കും. ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം. താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം ഒഴിവാക്കാനായി താമര എന്ന പേര് ബോധപൂര്‍വ്വം വേദികളില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പിന്നാലെ പ്രതിഷേധവുമായി യുവമോര്‍ച്ചയടക്കം രംഗത്തെത്തിയിരുന്നു.
സൂര്യകാന്തിയും ആമ്പല്പ്പൂവും അടക്കമുള്ള പൂക്കളുടെ പേരുകള്‍ സ്കൂള്‍ കലോത്സവവേദികളുടെ പേരുകളായി നിശ്ചയിച്ചു. ഇരുപത്തിനാല് പൂക്കളുടെ പേരുകളില്‍ താമരയുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം കലോത്സവ വളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശ്ശൂര്‍ ടൗണ്‍ഹാളിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യില്‍ താമരയും ഏന്തിയായിരുന്നു പ്രതിഷേധവുമായി എത്തിയത്. മന്ത്രി വി ശിവന്‍കുട്ടി ടൗണ്‍ഹാളില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
-
kerala3 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala3 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍
-
india3 days agoമണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
-
india3 days agoതുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ് ചെയർമാന് അമാനത്തുള്ള ഖാന് എംഎല്‍എ
-
india3 days agoഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
-
kerala3 days agoദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
