ബാഴ്‌സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്‍മാന്‍ നാസര്‍ അല്‍ ഖലീഫി ചടങ്ങില്‍ അറിയിച്ചു.

അതേസമയം ബാഴ്‌സലേണയില്‍ നിന്നും വന്‍ തുകക്ക് കൂടുമാറിയ താരം നേരിടുന്ന പ്രധാന ചോദ്യ്ത്തിന് ഉത്തരം നല്‍കാനും നെയ്മര്‍ തയ്യാറായി. വിവാദം പറഞ്ഞു നടക്കുന്ന ആളുകള്‍ക്ക് എന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച് ഒന്നും അറിയില്ല. പണമായിരുന്നില്ല എന്റെ ലക്ഷ്യം. അതായിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ മറ്റുവല്ല വമ്പന്‍ രാജ്യങ്ങളില്‍ ക്ലബില്‍ എത്തുമായിരുന്നെന്നും നെയ്മര്‍ വ്യക്തമാക്കി.


ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്ക് നെയ്മറിനെ പിഎസ്ജിക്ക് നല്‍കിയതായി സ്ഥിരീകരിച്ച് ബാഴ്‌സലോണ നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.