ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്. മുന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും സ്ഥിതി ഗതി വിലയിരുത്തി അദ്ദേഹം പറഞ്ഞു. അതേസമയം, ഗോവ, തെലുങ്കാന, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ നിപ്പ ഇല്ലെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് നിപ്പ ബാധിച്ച് ഇതുവരെ 17 പേര്‍ മരിച്ചുത. നിരീക്ഷണ പട്ടികയില്‍ രണ്ടായിരത്തോളം ആളുളുണ്ട്. ഇതുവരെ പുറത്തു വന്ന 193 പരിശോധനാ ഫലങ്ങളില്‍ 18 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താത്ത സാഹചര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ആരോഗ്യവകുപ്പ്. നിപ്പ പകര്‍ച്ച തടയുന്നതിന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 12 വരെ അവധി നല്‍കിയിട്ടുണ്ട്. കൂടാതെ പൊതുപരിപാടികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.