india
കോവിഡില്‍ ഭയം വേണ്ട: അഡാര്‍ പൂനാവാല
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല.
ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല. ഇന്ത്യയില്‍ രോഗനിര്‍ണയവും വാക്സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല ട്വീറ്റ് ചെയ്തു. ‘ഇന്ത്യയില്‍ വാക്സിനേഷനും രോഗനിര്‍ണയവും കാര്യക്ഷമമായതിനാല്‍ ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്- പൂനാവാല ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെങ്കിലും ജാഗ്രത തുടരണമെന്ന് എയിംസ് മുന്‍ മേധാവി രണ്‍ദീപ് ഗുലേറിയ പ്രതികരിച്ചു. നിലവില്‍ പ്രതിദിനം 2000 കേസുകള്‍ ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നാണ് ഹോങ് കോങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിലും കൂടുതലാണ് പ്രതിദിന കോവിഡ് കേസുകളെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
india
അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍
മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്പന നടത്തുകയും ചെയ്തു. മറുവില്പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനായത്.
india
രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്കൊണ്ട്; അവധേഷ് പ്രസാദ്
ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.
രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്കൊണ്ടെന്ന് ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.
ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന് മസൂദ് ആരോപിച്ചു.
india
ആറ് വയസുകാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്
മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം.
ആറ് വയസുകാരിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടി ഉതിര്‍ത്തത്. വെടിവെപ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു.
ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഭോപ്പാലിലെ ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വാഹനം പഞ്ചര്‍ ആയി. ഈ സമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala18 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala18 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

