Connect with us

kerala

ക്രമസമാധാന പ്രശ്നങ്ങളില്ല’; എന്‍എസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു

എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇടപെട്ടതിന് ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Published

on

എന്‍എസ്എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ചതായുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. നാമജപ ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ അടക്കം ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. ഇടഞ്ഞു നിന്ന എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഇടപെട്ടതിന് ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് ആണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. ഓഗസ്റ്റ് 2നു തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ നടത്തിയ നാമജപയാത്രക്കെതിരെയായിരുന്നു കേസ.്

പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending