Connect with us

kerala

‘പോക്‌സോ കേസില്‍ പെടുത്തി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല’; പുഴയില്‍ ചാടി യുവാവ് ജീവനൊടുക്കി

പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്. 

Published

on

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. വയനാട്ടിലാണ് സംഭവം. അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ ആണ് മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്.

ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്‌സോ കേസ് എടുത്തുവെന്നുമാണ് രതിന്‍ വീഡിയോയില്‍ പറയുന്നത്. പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്‌സോ കേസിലാണ് പെടുത്തിയിരിക്കുന്നത്. അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല.

നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും. ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും രതിന്‍ പറയുന്നു. വെള്ളം കുടിച്ചു തന്നെ മരിക്കണം. കാലില്‍ കല്ല് കെട്ടിയിട്ടിട്ടാണ് താന്‍ ചാടുന്നത്. അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നും. മരിക്കുന്നത് തന്നെയാണ് നല്ലത്. ആരും കാണാത്ത ഒരു സ്ഥലം കിട്ടിയാല്‍ ചാടുമെന്നും രതിന്‍ വീഡിയോയില്‍ പറയുന്നു.

രതിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്റെ മൃതദേഹം പനമരം പുഴയില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്‌സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് പൊലീസ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാസലഹരി കേസില്‍ തൊപ്പി സേഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു

Published

on

രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു.

‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

Continue Reading

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

kerala

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി

സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച് സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി. സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്താവണം പുതിയ ട്രാക്കുകള്‍ വരാന്‍. ബ്രോഡ്‌ഗേജ് സംവിധാനത്തില്‍ ആയിരിക്കണം ട്രാക്ക്. സംസ്ഥാനത്തിന് സ്വയം പാത നിശ്ചയിക്കാന്‍ ആകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പാതകള്‍ പരമാവധി റെയില്‍വേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളില്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

കൃത്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തനശേഷവും പൂര്‍ണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിലെ പദ്ധതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമില്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending