ചെന്നൈ : ഓക്‌സിജന്‍ ലഭിക്കാതെ തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ 11 രോഗികള്‍ മരിച്ചു. ഇന്ന്‌
പുലര്‍ച്ചയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിലേറെയും കോവിഡ് രോഗികളാണ്. ചെങ്കല്‍പേട്ട് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കാലിയായിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ദിവസങ്ങളായി തമിഴ്‌നാട്ടിലെ പലയിടത്തും വലിയ ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്