ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്‍, ജപ്പാനിലെ ടസാകു ഒന്‍ജോക്കുമാണ് പുരസ്‌ക്കാരം. ക്യാന്‍സര്‍ ചികിത്സാരംഗത്തെ കണ്ടുപിടിത്തത്തിനാണ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം ശക്തമാക്കാനുള്ള പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിലാണ് എലിസണിന്റെ നേട്ടം. ക്യാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ പ്രോട്ടീന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണ് ഹോന്‍ജോക്ക് പുരസ്‌ക്കാരം ലഭിച്ചത്.