ഉത്തര കൊറിയയുടെ കില്‍ജു മേഖലയില്‍ വന്‍ ഭൂചലനം. ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണത്തെ തുടര്‍ന്നാണ് ഭൂചലനമെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ഇതിനോട് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.

പ്രാദേശിക സമയം 8.30 നാണ് ഭൂചലനമുണ്ടായത് എന്നാണ് ചൈന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ചൈനയിലെ ഭൂചലന വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വടക്കന്‍ കൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയയുടെ തുടര്‍ച്ചയായുള്ള ആണവ പരീക്ഷണമാണ് ഭൂചലനത്തിന് കാരണമെന്നാണ് ചൈന പറയുന്നത്.