ഡല്‍ഹി: എന്‍.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ. ഏപ്രില്‍ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്‌ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്.

കഴിഞ്ഞയാഴ്ച ശുപാര്‍ശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എസ് എ ബോബ്‌ഡേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.