ന്യായ്പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ലെന്നും കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണം. ന്യായ് പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ല. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്റെ സമ്പദ്‌രംഗത്തെ മാറ്റി മറിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.